ഡാര്‍ജിലിങ് : ബംഗാളില്‍ സന്ദര്‍ശനം നടത്തുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹനത്തിലെ കാര്‍ അപകടത്തില്‍ പെട്ടു. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. ആര്‍ക്കും ഗുരുതര പരിക്കില്ല. ബംഗാളില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു രാഷ്ട്രപതി.
Unfortunate accident involving escort vehicle in convoy enroute to Bagdogra today ;everybody well by grace of God #PresidentMukherjee
— President of India (@RashtrapatiBhvn) July 15, 2016
രാഷ്ട്രപതി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. രാഷ്ട്രപതിയുടെ വാഹനവ്യൂഹനത്തിന് തൊട്ടു പിന്നിലെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുണ്ടായിരുന്നു. അപകടമുണ്ടായതിനെ തുടര്‍ന്ന് സ്ഥലത്ത് ക്യാമ്പ് ചെയ്ത് മമത രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചു. രാഷ്ട്രപതിയുടെ മക്കളും രക്ഷാപ്രവര്‍ത്തനത്തിന് മമതയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
Post Your Comments