![](/wp-content/uploads/2017/01/Ind-Pak-WEB.jpg)
വാഷിങ്ടണ്‍: ഇന്ത്യ -പാക് പ്രശ്നങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ ഇല്ലെന്ന് അമേരിക്ക. ഇരുരാജ്യങ്ങളും തമ്മില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് പ്രശ്നപരിഹാരം കാണുന്നതാണ് ഉചിതം. അമേരിക്ക അതിനെ പിന്തുണയ്ക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്ന് വിദേശകാര്യ മന്ത്രാലയവക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സിന്ധുനദീജലകരാര്‍ സംബന്ധിച്ച തര്‍ക്കങ്ങളില്‍ പരിഹാരത്തിനായി മധ്യസ്ഥതവഹിക്കുമെന്ന് നേരത്തേ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞിരുന്നു. ഇതുസംബന്ധിച്ചുയര്‍ന്ന ചോദ്യത്തിന് മറുപടിപറയുകയായിരുന്നു കിര്‍ബി.
Post Your Comments