തിരുവനന്തപുരം: പണം പിൻവലിക്കുന്നതിനെ തുടർന്ന് എ.ടി.എം. കാര്‍ഡുപയോഗങ്ങള്‍ക്കുള്ള ഫീസ് ബാങ്കുകള്‍ ഈടാക്കിത്തുടങ്ങി.പരിധികഴിഞ്ഞാലാണ് എ.ടി.എം. ഉപയോഗത്തിന് ഫീസ് ഈടാക്കുന്നത്. പണം പിന്‍വലിക്കുന്നതിന് 20 മുതല്‍ 25 രൂപവരെയും മറ്റിടപാടുകള്‍ക്ക് ഒമ്പതുരൂപയുമാണ് ഈടാക്കുക.നഗരങ്ങളില്‍ മൂന്നുതവണയും മറ്റുസ്ഥലങ്ങളില്‍ അഞ്ചുതവണയുമാണ് ഫീസില്ലാതെ എ.ടി.എം. കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നത്. 20 രൂപയോളം എ.ടി.എം. യൂസേജ് ചാര്‍ജും 15 ശതമാനം സേവനനികുതിയുമായാണ് ഫീസ് ഈടക്കുന്നതെന്ന് എസ്.ബി.ഐ. അധികൃതര്‍ അറിയിച്ചു.
പിന്‍വലിക്കുന്ന തുകയുമായി ഇതിന് ബന്ധമില്ല. എന്നാൽ പരിധിക്കുശേഷം ബാലന്‍സ് പരിശോധനയ്ക്കായി എ.ടി.എം. കാര്‍ഡ് ഉപയോഗിച്ചാലും ഫീസ് ഈടാക്കാമെന്നും ബാങ്കധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.ഓണ്‍ലൈനായി ബില്ലുകള്‍ അടയ്ക്കുന്നതിനും എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നതും ഇലക്ട്രോണിക് സംവിധാനം വഴി പണമിടപാടുകള്‍ നടത്തുന്നതും പരിധിയില്‍ ഉള്‍പ്പെടില്ല. മിക്ക എ.ടി.എമ്മുകളിലും അത് മെട്രോയാണോ നോണ്‍ മെട്രോയാണോ എന്ന് രേഖപ്പെടുത്തിയുണ്ടാവും. ചെറുകിട പട്ടണങ്ങളിലധികവും ഗ്രാമീണമേഖലയായാണ് പരിഗണിച്ചിട്ടുള്ളത്.ഇത്തരം എ.ടി.എമ്മുകളില്‍ അഞ്ച് ഇടപാടുകള്‍ ഫീസില്ലാതെ നടത്താം.അതേസമയം പലബാങ്കുകളും ഫീസ് ഈടാക്കിത്തുടങ്ങിയിട്ടില്ല.
Post Your Comments