ജയ്‌പൂർ : കറന്‍സി ക്ഷാമത്തിനിടയിലും വന്നവര്‍ക്ക് വാരിക്കോരി പണം കൊടുത്ത് മാതൃകയായി ഒരു എടിഎം. ജയ്പൂരില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയുള്ള ഒരു നഗരത്തിലെ ബാങ്ക് ഓഫ് ബറോഡയുടെ എടിഎമ്മിലാണ് സംഭവം. എടിഎമ്മിൽ എത്തിയ ജിതേഷ് എന്ന തോങ്ക് സ്വദേശി ആവശ്യപ്പെട്ടത് 35,00 രൂപയാണ് എന്നാൽ ലഭിച്ചതോ 70,000 രൂപയും.
തുടർന്ന് ഇയാൾ ബാങ്ക് അധികൃതരെ വിവരം അറിയിച്ചു. എന്നാല്‍ അപ്പോഴേക്കും 6.76 ലക്ഷം രൂപ ബാങ്കിന് നഷ്ടമായിക്കഴിഞ്ഞിരുന്നു. നൂറ് രൂപയ്ക്ക് പകരം 2,000 രൂപാ നോട്ടുകള്‍ നിറച്ചതാണ് ഇങ്ങനെ ഒരു അബദ്ധം സംഭവിക്കാന്‍ കാരണമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
Post Your Comments