ബെംഗലൂരൂ: ഒരു സംഖ്യ മാറിപ്പോയത് സാധാരണക്കാരനായ നിക്ഷേപകന് ഉണ്ടാക്കിയത് വന്‍ നഷ്ടം. നാളുകള്‍ കൊണ്ട് സ്വരൂപിച്ച 49000 രൂപയാണ് എസ്ബിഐ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചയാള്‍ക്ക് നഷ്ടമായത്. ഇതോ തുടര്‍ന്ന് ഉപഭോക്തൃ കോടതിയെ ഇയാള്‍ സമീപിച്ചെങ്കിലും മാനുഷികമായ പിഴവെന്ന് ചൂണ്ടിക്കാട്ടി കേസ് കോടതി റദ്ദാക്കുകയായിരുന്നു.
കര്‍ണാടകയിലെ കലബുറഗിയിലെ ക്യാഷ് ഡെപ്പോസിറ്റിങ് മെഷീനില്‍ ഈ കഴിഞ്ഞ വര്‍ഷം ജൂലൈ 18ന് തുക നിക്ഷേപിച്ച മഹീന്ദ്ര കുമാര്‍ യമനപ്പയ്ക്കാണ് പണം നഷ്ടമായത്. ഇതിന്റെ പേരില്‍ യമനപ്പ എസ്ബിഐ ശാഖയെ സമീപിച്ചിരുന്നു. 8 എന്ന അക്കമാണ് പൂജ്യത്തിന് പകരം യമനപ്പ ടൈപ്പ് ചെയ്തത്. ഇതോടെ പണം തെലങ്കാനയിലുള്ള ഖാന് ഷബാബ് എന്ന ആളുടെ അക്കൗണ്ടിലാണ് ചെന്നത്.
ഇയാള്‍ തുക കിട്ടിയ ഉടന്‍ തന്നെ പണം എടിഎമ്മില്‍ നിന്നും പിന്‍വലിച്ചതയും സൂചനയുണ്ട്. ഇതേ തുടര്‍ന്ന് എസ്ബിഐ അധികൃതര്‍ക്കെതിരെ യമനപ്പ പരാതി നല്‍കിയെങ്കിലും തെറ്റായ നമ്പരാണ് നല്‍കിയതെന്നും റിവേഴ്്സ് ട്രാന്സാക്ഷന് നടത്തമെന്ന് ബാങ്കിനോട് ഇദ്ദേഹം വിശദീകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് കോടതി റദ്ദാക്കിയത്.
Post Your Comments