ഒരു ദിവസം എടിഎമ്മിൽനിന്നു പിൻവലിക്കാവുന്ന പരമാവധി തുക 24,000 രൂപയാക്കി ഉയർത്തിയെങ്കിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണം. പിൻവലിക്കാവുന്ന തുകയുടെ പരിധി ഓരോ ബാങ്കുകൾക്കും തീരുമാനിക്കാമെന്ന വ്യവസ്ഥയനുസരിച്ച് 10000 രൂപ മാത്രമാണ് എസ്ബിഐ എടിഎമ്മുകളിൽ നിന്ന് പിൻവലിക്കാനാകുന്ന തുക.
നോട്ട് നിരോധനത്തിന് ശേഷം എടിഎമ്മുകളിൽ നിന്ന് പിൻവലിക്കാവുന്ന തുകയുടെ പരിധി 2000, 2500, 4500, 10,000 എന്നിങ്ങനെ റിസർവ് ബാങ്ക് മാറ്റം വരുത്തിയിരുന്നു. കഴിഞ്ഞ ആഴ്ച്ചയാണ് 24,000 രൂപ ഒറ്റ ദിവസംകൊണ്ട് എടിഎമ്മിൽനിന്നു പിൻവലിക്കാമെന്ന ഇളവു പ്രഖ്യാപിച്ചത്. എന്നാൽ എസ്ബിഐ എടിഎമ്മുകളിൽ മാത്രം നിയന്ത്രണം തുടരുകയാണ്.
Post Your Comments