
ന്യൂഡല്‍ഹി: മന്ത്രിമാര്‍ക്കെതിരായ പരാതികള്‍ വിജിലന്‍സ് മൂടിവയ്ക്കുന്നു. കേരളത്തിലെ വിജിലന്‍സ് ഇപ്പോള്‍ ഐസിയുവിലാണ്. വിജിലന്‍സിനെതിരേയുള്ള കോടതി വിമര്‍ശനം മുഖ്യമന്ത്രിക്കെതിരേയാണെന്നും
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം..തന്റെ താളത്തിനൊത്ത് തുള്ളുന്ന കളിപ്പാവയാക്കി വിജിലന്‍സിനെ മുഖ്യമന്ത്രി മാറ്റി. സംസ്ഥാനം വളര്‍ച്ചയുടെ പിടിയിലായിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കെഎസ്‌ആര്‍ടിസി പ്രതിസന്ധി രൂക്ഷമായിട്ടും സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നില്ല. ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments