കാണ്‍പൂര്‍: കഴിഞ്ഞ ദിവസം എ.ടി.എമ്മില്‍ പണം എടുക്കാന്‍ എത്തിയ സമാജ് വാദി പാർട്ടി എം.എല്‍.എയുടെ ഗണ്മാന് തന്റെ അക്കൗണ്ടിലുള്ള പണം കണ്ടു ഞെട്ടി. ഏകദേശം 100 കോടി രൂപ തൻ്റെ അക്കൗണ്ടിൽ!! സമാജ് വാദി പാര്‍ട്ടി എം.എല്‍.എ ഇര്ഫാന് സോളങ്കിയുടെ ഗണ്മാന് ഗുലാം ജിലാനിയുടെ അക്കൗണ്ടിൽ ആണ് ഈ മറിമായം നടന്നത്.പണം പിന്‍വലിക്കാന്‍ എത്തിയപ്പോഴാണ് ജിലാനി തന്റെ അക്കൗണ്ടിലേക്ക് ഇത്രയും പണം ക്രെഡിറ്റായത് അറിയുന്നത്.
ഉടൻ തന്നെ അദ്ദേഹം എം എൽ എ യെ വിവരം അറിയിച്ചു. എം എൽ എ ആണ് മജിസ്ട്രേറ്റിന്റെ അടുത്തു പരാതി എത്തിച്ചത്.ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് ശര്‍മ്മ എസ്. ബി. ഐ മാനേജരോട് ഇക്കാര്യം സംസാരിക്കുകയും വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്തു. നടപടികൾ പൂർത്തിയാവുന്നതുവരെ ഗൺമാന് തൻെറ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കില്ല.
Post Your Comments