തിരൂര്‍: സി.പി.എം അക്രമികൾ പിഞ്ചുകുഞ്ഞിനോട് കാണിച്ചത് കൊടും ക്രൂരത. തിരൂരില്‍ അച്ഛനോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ സിപിഎം അക്രമികള്‍ കാലില്‍തൂക്കി റോഡിലെറിഞ്ഞു. തിരൂര്‍ പടിഞ്ഞേറേക്കര തൃക്കണാശ്ശേരി സുരേഷിന്റെ മകന് കാശിനാഥിനെയാണ് അതിക്രൂരമായി സിപിഎമ്മുകാര്‍ ഉപദ്രവിച്ചത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. സുരേഷും കുഞ്ഞും കാറിൽ യാത്രചെയ്യവേ മൂന്നുപേര്‍ വഴിയില്‍വെച്ച് പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുന്നത് കണ്ടു. തുടർന്ന് സുരേഷ് വാഹനം നിര്‍ത്തി. അപ്പോഴാണ് ആക്രമണം ഉണ്ടായത്. മൂന്നുപേരും കാറില്‍ നിന്ന് സുരേഷിനെ പിടിച്ചിറക്കി മര്‍ദ്ദിച്ചു. പേടിച്ച് അലറിക്കരഞ്ഞ കുഞ്ഞിനെ അക്രമികളിലൊരാള്‍ കാലില്‍തൂക്കിയെടുത്ത് റോഡിലേക്കെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഓടികൂടിയ നാട്ടുകാര്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു.
കുറച്ചുനാളുകളായി അഴിമുഖം, പടിഞ്ഞാറേക്കര ഭാഗങ്ങളില്‍ സിപിഎം അക്രമം അഴിച്ചുവിടുകയാണ്. സ്ത്രീകള്‍ക്ക് പകല്‍പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. നടപടിയെടുക്കാതെ പോലീസ് അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും പരാതിയുണ്ട്.
Post Your Comments