ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ മാതൃകയില്‍ പശുവിനും പോത്തിനും തിരിച്ചറിയല്‍ കാര്‍ഡ് നല്കുന്നു. 12 അക്കങ്ങളുള്ള യുഐഡി നമ്പറാണ് നൽകുന്നത് . പാല് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും വംശവര്‍ധനയും ലക്ഷ്യമിട്ടാണ് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ മൃഗ സംരക്ഷണ വകുപ്പ് ആലോചിക്കുന്നത്. എല്ലാ നാടന്‍ പശു ഇനങ്ങള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.പശുവിന്റെ ചെവിയില്‍ യുഐഡി നമ്ബര്‍ പതിപ്പിച്ച ടാഗ് ഘടിപ്പിക്കാനാണ് ശ്രമം. ഈ പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ 148 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ പ്രയോജനം 8.8 കോടി പശുക്കള്‍ക്കും പോത്തിനും ലഭിക്കും. ഓരോ ടാഗിനും ഏകദേശം എട്ടു രൂപയാണ് ചെലവ്.
Post Your Comments