NewsIndia

ബി.ജെ.പി നേതാവിൻെറ വീടിനുനേരെ ബോംബേറ്

കൊൽക്കത്ത:ബി.ജെ.പി നേതാവിൻെറ വീടിനുനേരെ ബോംബേറ്. ബി.ജെ.പി നേതാവ് കൃഷ്ണ ഭട്ടാചാര്യയുടെ വീട്ടിലാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബോംബെറിഞ്ഞത്. മുഖംമറച്ച മൂന്നുപേർ വീട്ടിലെത്തി ബോംബെറിയുകയും ഫർണിച്ചറുകൾ നശിപ്പിക്കുകയും തന്നെ മർദിക്കുകയും ചെയ്തതായി ഭട്ടാചാര്യ പൊലീസിൽ പരാതി നൽകി.

സാമ്പത്തിക തട്ടിപ്പു കേസ് ആരോപിച്ച് ഒരു തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സുദീപ് ബന്ദോപാധ്യയെ സി.ബി.ഐ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ്‌ കൃഷ്ണ ഭട്ടാചാര്യയുടെ വീടിന് നേരെ ബോംബെറിഞ്ഞത്. അതേസമയം ഇന്നലെ പാര്‍ട്ടിയുടെ യുവജനവിഭാഗം കൊല്‍ക്കത്തയിലെ ബി.ജെ.പി ഓഫിസിനുനേരെ ആക്രമണം നടത്തിയിരുന്നു. തൃണമൂല്‍ പ്രവര്‍ത്തകരുടെ കല്ലേറില്‍ 15 ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button