മനാമ: ബഹ്‌റിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും യാത്ര ചെയ്യുന്ന യാത്രക്കാരിൽ നിന്നും ഈടാക്കുന്ന ഫീസ് വർദ്ധിപ്പിക്കുന്നു. ട്രാൻസ്പോർട്ടേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റേതാണ് തീരുമാനം.ഏഴ് ദിനാർ ആയി ഉയർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിലിത് അഞ്ച് ബഹ്‌റിൻ ദിനാർ ആണ് .
2017 മാർച്ച് മുതൽ യാത്രക്കാർ ഓരോ തവണ ബഹ്‌റിൻ വിമാനത്താവളം വിടുമ്പോഴും ഏഴ് ദിനാർ അടയ്‌ക്കേണ്ടി വരും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ ഈ തുക യാത്രക്കാരിൽ നിന്നും ഈടാക്കുകയും പിന്നീട് ഇത് എയർപോർട്ട് അധികൃതർക്ക് കൈമാറുകയും ചെയ്യും . ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ അടിസ്ഥാന നിരക്കിന് പുറമെ നികുതി, ഇന്ധന ഫീസ്, യാത്രാസൗകര്യങ്ങൾക്കുള്ള ഫീസ് എന്നിവ യാത്രക്കാരൻ അടയ്‌ക്കേണ്ടതായി വരും. കൂടാതെ രണ്ട് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രയിൽ ഇടത്താവളമായി ബഹ്‌റിൻ വിമാനത്താവളത്തിൽ ഇറങ്ങുന്നവരിൽ നിന്ന് ഒരു ദിനാറും ഫീസായി ഈടാക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
Post Your Comments