തിരുവനന്തപുരം: കോടതികളില്‍ ഹര്‍ജികള്‍ എത്തിയിതിനുശേഷമാണ് പ്രമുഖക്കെതിരായ പരാതികളില്‍ അന്വേഷണ ഉത്തരവുണ്ടാകുന്നതെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. വിജിലന്‍സിന് എന്തിനാണ് ഇങ്ങനെ ഒരു ഉള്വലിയെന്നും കോടതി വിമര്‍ശിച്ചു. കോടതി പരാമര്‍ശത്തെ തുടര്‍ന്ന് എസ്പിമാരുടെയും വിജിലന്‍സ് നിയമപോദേശകരുടെയും യോഗം ജേക്കബ് തോമസ് വിളിച്ചു.
തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ മന്ത്രി മേഴ്സികുട്ടി അമ്മയും ഭര്‍ത്താവും കോര്പ്പറേഷന് ഭാരവാഹികളും പത്തര കോടിയുടെ അഴിമതി കാണിച്ചുവെന്നാണ് ആരോപണം. ഈ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. ഇതേ പരാതിയില്‍ അന്വേഷണം ആരംഭിച്ചുവെന്നും പരാതിക്കാരനായ റഹിമിന്റെ മൊഴി രേഖപ്പെടുത്തിയെന്ന് വിജിലന്‍സ് അഭിഭാഷകന് കോടതിയെ അറിയിച്ചു. എന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന കോടതി ചോദിച്ചു.
Post Your Comments