KeralaNews

ഉപയോഗശൂന്യമായിരുന്ന പുഴ പഴയ നിലയിലാക്കി നാട്ടുകാരുടെകൂട്ടായ്മ

വൈക്കം : ഒരുകാലത്തു ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ ആറു വാര്‍ഡുകളില്‍ കൂടി ഒഴുകി പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയേയും വെള്ളൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയേയും ശുദ്ധജല സമ്പന്നമാക്കുകയും കാര്‍ഷികവൃത്തിയെ ഏറെ സഹായിക്കുകയും ചെയ്തിരുന്ന പുല്ലാന്തിയാര്‍ നാശത്തിന്റെ വക്കിലായിരുന്നു.

പായലും മാലിന്യങ്ങളും പോളയും നിറഞ്ഞു നീരൊഴുക്ക് നിലച്ച് ഉപയോഗ ശൂന്യമായിരുന്ന പുല്ലാന്തിയാറിനെ സംരക്ഷിക്കാൻ ഗവൺമെന്റോ അധികൃതരോ പഞ്ചായത്തോ മുന്നോട്ടു വന്നില്ല.അവസാനം നാട്ടുകാർ തുനിഞ്ഞിറങ്ങി. അഖിലേന്ത്യാ കിസാന്‍സഭ ബ്രഹ്മമംഗലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്ലാന്തിയാര്‍ സംരക്ഷണ സമിതി രൂപീകരിക്കുകയും പുഴയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുകയുമായിരുന്നു.

സർക്കാരിൽ നിന്ന് ഫണ്ട് ഒന്നും ലഭിച്ചിരുന്നില്ലെങ്കിലും മുഴുവൻ ചിലവും നാട്ടുകാർ ഏറ്റെടുത്തു.രണ്ടുമാസത്തെ പ്രവര്‍ത്തന ഫലമായി മൂന്നരകിലോമീറ്റര്‍ ദൂരം വരുന്ന പുഴ പോളയും പായലും ചെളിയും മറ്റു മാലിന്യങ്ങളും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കി. യന്ത്രവും മനുഷ്യാദ്ധ്വാനവും പ്രയോജനപ്പെടുത്തിയുള്ള പുനരുദ്ധാരണ പ്രവര്‍ത്തനം ആയിരുന്നു നടത്തിയത്. നാട്ടുകാരിൽ നിന്ന് ലഭിച്ച ധനസഹായം സുതാര്യമായ രീതിയിൽ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇപ്പോൾ പുഴ സുന്ദരിയായി. ജനുവരി 5ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ നാടിന് അവളെ സമര്‍പ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button