News

മത ധ്രുവീകരണം നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനം ബിജെപി നടത്തിയിട്ടില്ല; രാജ്നാഥ് സിങ്

ന്യൂഡല്‍ഹി• മത ധ്രുവീകരണം നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനം ബിജെപി നടത്തിയിട്ടില്ലെന്നും ഇനി നടത്തില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. മതവും ജാതിയും നോക്കി വോട്ടു പിടിക്കരുതെന്ന സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ‘മതേതര’ പാര്‍ട്ടികള്‍ ശ്രദ്ധ ചെലുത്തണമെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. അതേസമയം, ഉത്തര്‍ പ്രദേശില്‍ വരാന്‍പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാമക്ഷേത്ര വിഷയം ബിജെപി ഉയര്‍ത്തുമോ എന്ന ചോദ്യത്തിനു കോടതി മുമ്ബാകെയുള്ള വിഷയമാണതെന്നായിരുന്നു രാജ്നാഥ് സിങ്ങിന്റെ മറുപടി.
കോടതി പറഞ്ഞതു തികച്ചും ശരിയാണ്. ജാതി – മത വിഷയത്തില്‍ ഒരിക്കലും രാഷ്ട്രീയം കലര്‍ത്തരുത്.സുപ്രീം കോടതി വിധിയെത്തുടര്‍ന്നു മതേതര പാര്‍ട്ടികള്‍ എന്ന് അവകാശപ്പെടുന്നവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ബിജെപി ധ്രുവീകരണത്തിന്റെ രാഷ്ട്രീയം കളിച്ചിട്ടില്ല. ഭാവിയില്‍ കളിക്കുകയുമില്ല. അങ്ങനെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പാര്‍ലമെന്റില്‍ ഇത്രയും ഭൂരിപക്ഷം നേടില്ലായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button