തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ പേരിലുള്ള അനൗദ്യോഗിക സൈറ്റുകള്‍ ഹാക്ക് ചെയ്ത് പാക് ഹാക്കര്‍മാര്‍ തുടങ്ങിയ കളി അവർക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്. പാകിസ്ഥാന്റെ വിവരാവകാശ കമ്മീഷന്റെ വെബ്സൈറ്റ് കേരളത്തില്‍ നിന്നുള്ള ഹാക്കിംഗ് സംഘമായ ‘മല്ലു സൈബര്‍ സോള്‍ജിയേഴ്സ്’ കൈയ്യടക്കി.
http://www.kprti.gov.pk/ എന്ന വെബ്സൈറ്റാണ് ഹാക്ക് ചെയ്തത്. വെബ്സൈറ്റിൽ ആർക്കും കയറാനാകുന്ന രീതിയിൽ യൂസർ നെയിമും പാസ്വേർഡും ‘മല്ലു സൈബര്‍ സോള്‍ജിയേഴ്സ്’ നൽകിയിട്ടുണ്ട്. അതോടൊപ്പം തന്നെ വെബ്സൈറ്റില്‍ പ്രവേശിച്ച ശേഷം പാസ്വേഡും യൂസര്‍നെയിമും മാറ്റരുത് എന്ന അഭ്യർത്ഥനയും. എന്തായാലും പാകിസ്ഥാൻ വെബ്സൈറ്റ് ഇപ്പോൾ മലയാളം ട്രോളുകളാൽ നിറഞ്ഞിരിക്കുകയാണ്.
Post Your Comments