IndiaNews

റെയിൽവേ പോർട്ടർമാർക്ക് സാമൂഹിക സുരക്ഷയൊരുക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : റെയിൽവേ പോർട്ടർമാരുടെ സാമൂഹിക സുരക്ഷക്കായി പുതിയ പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. ഇതിനായി ട്രെയിൻ ടിക്കറ്റിനു 10 പൈസവീതം സെസ് ഏർപ്പെടുത്താനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. പ്രതിവർഷം ഇങ്ങനെ സമാഹരിക്കുന്ന 4.38 കോടി രൂപ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) വിരമിക്കൽ ഫണ്ടില്‍ ഉൾപ്പെടുത്തുന്നതിലൂടെ രാജ്യത്തെ ഇരുപതിനായിരത്തോളം റെയിൽവേ പോർട്ടർമാർക്കു പിഎഫ്, പെൻഷൻ, ഗ്രൂപ്പ് ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ നൽകാൻ  ഉപകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button