തിരുവനന്തപുരം : കേന്ദ്രത്തിന്റെ പല പദ്ധതികളും കേരളം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പരാതി. പല പദ്ധതികളും നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിമുഖത കാണിക്കുന്നതായും പരാതി ഉയര്‍ന്നു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ സംസ്ഥാനത്തിന് വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ക്ക് അപേക്ഷ നല്‍കാനും സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍.
സംസ്ഥാനത്ത് നിലവില്‍ അക്ഷയ കേന്ദ്രങ്ങള്‍ ഈ ജോലി ചെയ്യുന്നുണ്ടെന്നും പുതിയ ഡിജിറ്റല്‍ സേവനകേന്ദ്രങ്ങള്‍ ആവശ്യമില്ലെന്നുമാണ് സംസ്ഥാനസര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ അക്ഷയകേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ സംബന്ധിച്ച സഹായങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമല്ല.
ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് ഒട്ടേറെ പ്രയോജനങ്ങള്‍ ലഭിക്കുന്നതാണ് ഡിജിറ്റല്‍ സേവനകേന്ദ്രങ്ങള്‍.
ഡിജിറ്റല്‍ സേവനകേന്ദ്രങ്ങളുമായി സഹകരിക്കരുതെന്നും ഇതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും സംസ്ഥാന ഐടി സെക്രട്ടറി ജനപ്രതിനിധികള്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും രേഖാമൂലം അറിയിപ്പ് നല്‍കിയതായാണ് വിവരം. ഇതോടെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഡിജിറ്റല്‍ സേവനകേന്ദ്രങ്ങള്‍ തുടങ്ങാന്‍ അനുമതി വാങ്ങിയശേഷം പണം മുടക്കി കേന്ദ്രങ്ങള്‍ തയ്യാറാക്കിയവര്‍ക്ക് ഇരുട്ടടിയായി. സംസ്ഥാനത്ത് നൂറുകണക്കിന് കേന്ദ്രങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലക്ക് വരുന്നത്.
Post Your Comments