NewsIndia

നോട്ട് നിരോധനത്തിനുശേഷം വന്‍ തുക നിക്ഷേപിച്ചവരുടെ പേരുകള്‍ വെബ്‌സൈറ്റിൽ ഇടും

ന്യൂഡല്‍ഹി: നവംബർ 8 ന് ശേഷം ബാങ്ക് അക്കൗണ്ടുകളില്‍ വന്‍ തുക നിക്ഷേപിച്ചവരുടെ പേരുകള്‍ വെബ് സൈറ്റിലിടാന്‍ ഇന്‍കം ടാക്സ് വകുപ്പ് തീരുമാനം.ഇതിനായി നോട്ടു നിരോധനത്തിന് ശേഷമുള്ള നിക്ഷേപങ്ങൾ ഇൻകം ടാക്സ് പരിശോധിച്ച് വരികയാണ്. ടാറ്റ അനലൈസ് സംവിധാനമാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്.ടാക്സ് റിട്ടേൺസ് സമർപ്പിച്ചപ്പോൾ വ്യക്തമാക്കിയ വരുമാനത്തിനേക്കാൾ കൂടുതൽ തുക നിക്ഷേപിച്ചവർക്കെതിരെയാണ് അന്വേഷണം.

സംശയമുള്ളവരുടെ വിവരങ്ങള്‍ പാന്‍ അക്കൗണ്ടില്‍നിന്ന് നേരിട്ട് കണ്ടെത്താന്‍ കഴിയുന്ന പുതിയ ഓണ്‍ലൈന്‍ സംവിധാനം ഇതിനായി വികസിപ്പിച്ചിട്ടുണ്ട്.ഇതിന് പ്രകാരം വെബ് സൈറ്റിൽ പേര് വന്നവർ താങ്കളുടെ പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തേണ്ടി വരും.വ്യക്തികളുടെ വിലാസവും മറ്റും ഉപയോഗിച്ചു കുടുംബാംഗങ്ങളുടെ വരുമാനവും അനലൈസ് ചെയ്യാൻ സാധിക്കും എന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button