തിരുവനതപുരം : നഷ്ടത്തിൽ നിന്ന്‍ കര കയറാൻ ഡീസല്‍ വാറ്റ് നികുതിയില്‍ നാല് ശതമാനം ഇളവ് ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി സര്‍ക്കാരിന് കത്ത് നല്‍കി. കെഎസ്‌ആര്‍ടിസി രക്ഷാ മാര്‍ഗ്ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി.
കെഎസ്‌ആര്‍ടിസിക്ക് നല്‍കുന്ന ഡീസലിന് 24 ശതമാനം വാറ്റ് നികുതിയാണ് സംസ്ഥാന സര്‍ക്കാര്‍ വാങ്ങുന്നത്. അതേസമയം കെ.എസ്.ഇ.ബിയ്ക്കും വാട്ടര്‍ അതോറിട്ടിക്കും നാല് ശതമാനം മാത്രമാണ് ഡീസല്‍ വാറ്റ് നികുതി. കെഎസ്‌ആര്‍ടിസിയുടെ അഭ്യര്‍ത്ഥന പ്രകാരം വാറ്റ് നികുതി കുറച്ചാൽ പ്രതിദിനം 50 ലക്ഷം രൂപയുടെ ലാഭം ആണ് ഉണ്ടാകുക. വാറ്റ് നികുതി കുറയ്ക്കുകയാണെങ്കില്‍ ഈ മാസത്തെ ശമ്പളവും പെന്‍ഷനും കൊടുക്കുന്നത് സംബന്ധിച്ച് ഒരു ധാരണയിലെത്താമെന്നും കെഎസ്‌ആര്‍ടിസി കണക്ക് കൂട്ടുന്നു.
Post Your Comments