ന്യൂഡല്‍ഹി : വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായ വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ് ചികിത്സയിലാണെങ്കിലും തന്റെ ജോലികളിൽ കൂടി വ്യാപൃതയാണ്. ട്വിറ്ററിലൂടെ ലഭിക്കുന്ന പരാതികളിൽ ഉടനടി ഇടപെട്ട് പലർക്കും വേണ്ട സഹായങ്ങൾ അവർ ചെയ്തു കൊടുത്തത് വാർത്തയായിരുന്നു.
തന്റെ സുഖ വിവരം അന്വേഷിച്ച ആളിനോട് ട്വിറ്ററിൽ സുഷമയുടെ മറുപടി ‘ചികിത്സ തുടരുകയാണ്, വെറുതെ ഇരിക്കുന്നതാണ് എനിക്ക് അസുഖം’ എന്നായിരുന്നു,വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് സുഷമ.
Post Your Comments