വെളുത്തുള്ളി ആരോഗ്യത്തിന് പല ഗുണങ്ങളും നല്‍കുമെന്ന് അറിയാം. ഭക്ഷണത്തില്‍ വെളുത്തുള്ളി ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. അതേസമയം, പല രീതിയില്‍ വെളുത്തുള്ളി ഉപയോഗിക്കാം എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. വെളുത്തുള്ളി ജ്യൂസിനെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. വെളുത്തുള്ളി ജ്യൂസ് നിസ്സാരനല്ല.
വെളുത്തുള്ളി ജ്യൂസ് ഉപയോഗിച്ചാല്‍ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുക എന്നു നോക്കാം.
1. തൊണ്ട വേദനയ്ക്ക് നല്ലൊരു പരിഹാരം കാണാന്‍ വെളുത്തുള്ളി ജ്യൂസിന് സാധിക്കും.
2. പ്രാണികള്‍ കടിച്ചാല്‍ വെളുത്തുള്ളി ജ്യൂസ് അതിനു മുകളില്‍ തേച്ച് പിടിപ്പിക്കാം. ഇത് പ്രാണികള്‍ കടിച്ചാലുണ്ടാകുന്ന അലര്‍ജിയെ ഇല്ലാതാക്കും.
3. മുടി വളര്‍ച്ചയാണോ നിങ്ങളുടെ പ്രശ്‌നം. അതിനും വെളുത്തുള്ളി ജ്യൂസ് പരിഹാരം നല്‍കും. കഷണ്ടിയെയും പ്രതിരോധിക്കും.
4. ആസ്തയുള്ളവര്‍ വെളുത്തുള്ളി ജ്യൂസില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ഉത്തമം.
5.വെളുത്തുള്ളി നീര് കുടിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാം.
6. വന്ധ്യത കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും വെളുത്തുള്ളി പരിഹാരമാണ്. വെളുത്തുള്ളി ജ്യൂസില്‍ അല്‍പം ബദാം മില്‍ക്ക് മിക്സ് ചെയ്യുക. ഇത് സ്ത്രീകളിലെ വന്ധ്യതയെ ഇല്ലാതാക്കുന്നു.
7. മുഖക്കുരു, പാടുകള്‍ എന്നിവ ഇല്ലാതാക്കാനും സഹായിക്കും. അഞ്ച് മിനിട്ട് വെളുത്തുള്ളി നീര് മുഖക്കുരു ഉള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കാം.
Post Your Comments