കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ-കുടിയേറ്റ നിയമലംഘകരെയും കുറ്റവാളികളെയും കണ്ടെത്താനുള്ള അധികൃതരുടെ പരിശോധന തുടരുന്നു. ഇതുവരെ 260 പേര്‍ പിടിയിലായി. വിദേശികള്‍ ഏറെ വസിക്കുന്ന മെഹ്ബൂലയില്‍ നിന്ന് 160 പേരാണ് പിടിയിലായത്. ഇന്നലെ അഹ്മദി ഗവര്‍ണറേറ്റിലേ മെഹബൂല പ്രദേശത്ത് നടത്തിയ പരിശോധനയില്‍ 160-ഉം ദഹ്റയില്‍ 100 ഉം പേരാണ് പിടിയിലായത്.
സുരക്ഷാഉദ്യോഗസ്ഥർ പ്രദേശത്തെ എല്ലാ വഴികളും അടച്ചായിരുന്നു പരിശോധന നടത്തിയത്. പിടികൂടിയവരിൽ ക്രിമനല്‍ കേസുകളില്‍ ഉള്‍പ്പെട്ട മൂന്ന് പേരും, സിവല്‍ കേസില്‍ ഉള്‍പ്പെട്ട 12 പേരും ലഹരി മരുന്ന് കച്ചവടത്തിലേര്‍പ്പെട്ടിരുന്ന മൂന്നു പേരും സ്‌പോൺസർ ഒളിച്ചോട്ട കേസ് നല്‍കിയിട്ടുള്ള 28 പേരും ഇഖാമ കലാവധി കഴിഞ്ഞ് യാതൊരു രേഖയുമില്ലാതെ തങ്ങിയ 68 പേരും ഉള്‍പ്പെടുന്നു. കൂടാതെ ഗതാഗത മന്ത്രാലയത്തിന്റെ നേത്യത്വത്തില്‍ നടത്തിയ പരിശോധനയില്‍ നൂറിലധികം നിയമലംഘകരെയും പിടികൂടി.
Post Your Comments