ശബരിമല: ശബരിമല അയ്യപ്പദര്‍ശനത്തിന് തൃപ്തി ദേശായി വേഷംമാറി എത്താന്‍ സാധ്യതയുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് പോലീസ് പരിശോധന കർശനമാക്കി. നിലവിൽ പമ്പയിലും പുല്‍മേട്ടിലുമാണ് പരിശോധന കര്‍ശനമാക്കിയത്. ഓരോ അയ്യപ്പന്മാരെയും നിരീക്ഷിച്ച ശേഷമാണ് കടത്തിവിടുന്നത്. ജോലി കഴിഞ്ഞ് മലയിറങ്ങിയ പോലീസുകാരില്‍ കുറച്ചുപേരെ തിരികെ വിളിച്ചു. മകരവിളക്കിന്റെ തിരക്ക് കണക്കിലെടുത്തും തൃപ്തി ദേശായി മലകയറുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് ഈ നടപടി.
എന്നാല്‍ തൃപ്തി ദേശായി വരുമ്പോള്‍ തടയാനുള്ള എല്ലാ മാർഗങ്ങളും സന്നിധാനത്തുണ്ടെന്ന് പത്തനംതിട്ട എസ്.പി. ഹരിശങ്കര്‍ പറഞ്ഞു. മകരവിളക്കുതിരക്ക് കണക്കിലെടുത്ത് മാത്രമാണ് പോലീസുകാരെ തിരികെ വിളിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസുകാരെ തിരികെവിളിച്ചത് തൃപ്തി ദേശായിക്ക് വേണ്ടിയല്ലെന്ന് ഐ.ജി. എസ്.ശ്രീജിത്തും പറഞ്ഞു. പുണെയിലാണ് തൃപ്തി ദേശായി ഇപ്പോഴുള്ളത്.
Post Your Comments