KeralaNews

എന്റെ ശരീരം വിൽപ്പനയ്ക്കുണ്ടോ എന്നതാണ് നിങ്ങളെ അലട്ടുന്നത് : രശ്മി ആർ നായർ

കൊച്ചി: തെറിയഭിഷേകം നടത്തുന്നവർക്ക് മറുപടിയുമായി ഓൺലൈൻ പെൺവാണിഭക്കേസ് പ്രതി രശ്മി ആർ നായർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രശ്മി പ്രതികരണം അറിയിച്ചിരിക്കുന്നത്. എന്റെ ശരീരം വിൽപനയ്ക്കുണ്ടോ എന്ന സംശയമാണ് നിങ്ങളെ അലട്ടുന്നത്. അല്ലാതെ എനിക്കെതിരെ പൊലീസ് ആരോപിച്ച ഗൗരവമായ കുറ്റങ്ങൾ അല്ലെന്നു എനിക്കറിയാം. ഇനി ശരീരം വിൽപനയ്ക്കുണ്ടെങ്കിൽ പൊലീസ് പറഞ്ഞ തുക കയ്യിലില്ലാത്തതാണ് പ്രശ്‌നമെന്നും തനിക്കത് മനസ്സിലായെന്നും രശ്മി പറയുന്നു.

മേരേ പ്യാരേ ദേശ്‌വാസിയോം എന്ന് അഭിസംബോധന ചെയ്താണ് രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം രാഹുൽ പശുപാലൻ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് താഴെ നിരവധി പേർ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് രശ്മി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണവുമായെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button