സംസ്ഥാന ആഭ്യന്തര വകുപ്പിനോട് ചില ചോദ്യങ്ങൾ ചോദിച്ച് രാഹുൽ പശുപാലൻ. എന്തുകൊണ്ടാണ് താനും ഭാര്യയും ഉൾപ്പെടെയുള്ളവർക്കെതിരെ കോടതിയിൽ ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തത് എന്നാണു രാഹുൽ ആദ്യം ചോദിച്ചിരിക്കുന്നത്. കുറ്റപത്രം ഇല്ലത്തെ ഒരു കോടതിക്കും തങ്ങളെ ശിക്ഷിക്കാനാവില്ലെന്നും തങ്ങളെ ശിക്ഷിക്കരുതെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നതെന്നും രാഹുൽ ചോദിക്കുന്നു.
ചെറിയ കുട്ടികളെ താനുൾപ്പെടുന്ന സംഘം സെക്സ് റാക്കറ്റിനു വിൽക്കുന്നു എന്നാരോപിച്ച ഐ ജി ശ്രീജിത്ത് എന്തുകൊണ് ഒരാളെയെങ്കിലും നിയമത്തിനു മുന്നിൽ ഇതുവരെ കൊണ്ടുവന്നില്ലെന്നും രാഹുൽ ആരോപിക്കുന്നുണ്ട്. ഒപ്പം തങ്ങളെ മനഃപൂർവ്വം കേസിൽ പെടുത്തുകയായിരുന്നെന്നും അല്ലെങ്കിൽ എന്തുകൊണ്ട് തങ്ങളുടെ പേരിലുള്ള കേസുകളുടെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നില്ലെന്നും രാഹുൽ ചോദിക്കുന്നു.
ഇനിയും കേസിൽ പെടുത്തും എന്ന വാറോലയുമായി പുഴകടന്നാരും ഇങ്ങോട്ട് വരണ്ട മൂക്കറ്റം നനഞ്ഞവന് കുളിരില്ല എന്നും രാഹുൽ പറയുന്നു. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ;
Post Your Comments