ന്യൂഡല്‍ഹി: പല നിര്‍ണായ തീരുമാനങ്ങളും അറിയാന്‍ ഇനി ഒരു മണിക്കൂര്‍ മാത്രം ബാക്കി. പുതുവര്‍ഷ സമ്മാനമായി പല പ്രഖ്യാപനങ്ങളും നടത്താനിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാത്രി 7.30ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ജനങ്ങള്‍ക്ക് പുതുവത്സര ആശംസകള്‍ നേരുന്നതോടൊപ്പം പല പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നാണ് സൂചന.
കള്ളപ്പണക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും സൂചനയുണ്ട്. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ സാഹചര്യവും വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും മോദി വിശദീകരിക്കും. അവശ്യ സാധനങ്ങളുടെ നികുതിയില്‍ ഇളവ്, ആദായ നികുതി ഇളവിന്റെ പരിധി ഉയര്‍ത്തല്‍, ചെറുകിട കച്ചവടക്കാരെയും കര്‍ഷകരെയും സഹായിക്കാന്‍ അക്കൗണ്ടില്‍ നേരിട്ട് പണം നല്കുന്ന പദ്ധതി, പണം പിന്‍വലിക്കാനുള്ള പരിധി ഉയര്‍ത്തുന്ന കാര്യം എന്നിവയും പ്രസംഗത്തില്‍ പരാമര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
Post Your Comments