ന്യൂഡല്‍ഹി : പുതിയ നിയമ നിര്‍ദ്ദേശങ്ങളുമായി ഡല്‍ഹി മെട്രോ റെയില്‍. പുതിയ നിയമത്തിനായി നഗര വികസനകാര്യ മന്ത്രാലയം നിര്‍ദ്ദേശം മുന്നോട്ട് വച്ചു. നിയമം നിലവില്‍ വരുന്നതോടു കൂടി കുറ്റകൃത്യങ്ങള്‍ തടയാന്‍ ഒരു പരിധിവരെ സാധിക്കും. മെട്രോ സ്റ്റേഷന്‍ പിരിധിയില്‍ നടക്കുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കാന്‍ വേണ്ടിയാണ് മെട്രോ റെയില്‍ ബില്‍ മുന്നോട്ടു വച്ചിരിക്കുന്നത്. പോക്കറ്റടിക്കാരും പിടിച്ചു പറിക്കാരുടേയും ശല്യം കൂടി വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശം സ്ിഎംആര്‍എസ് മുന്നോട്ടു വച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്ക് വേണ്ടി സംവരണം ചെയ്ത മെട്രോ റെയില്‍വേ കോച്ചുകളില്‍ 12 വയസിന് മുകളില്‍ പ്രായമുള്ള യുവാക്കള്‍ യാത്രചെയ്താല്‍ 5000 രൂപ പിഴ ഈടാക്കാം, മദ്യപിച്ചു യാത്ര ചെയ്താലും അവരില്‍ നിന്നും പിഴ ഈടാക്കാം. കുറ്റകൃത്യങ്ങളുടെ സ്വഭാവം അനുസരിച്ച് പിടിക്കപ്പെടുന്നരില്‍ നിന്നും പിഴ ഈടാക്കുകയാണോ, അല്ലെങ്കില്‍ ജിയലിലേക്ക് അയക്കുകയാണോ എന്ന് തീരുമാനിക്കും. ട്രെയിനിന് അകത്തോ സ്റ്റേഷനിലോ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുകയോ പരിസരങ്ങളില്‍ തുപ്പുകയോ ചെയ്യുന്നവരില്‍ നിന്നും 1000 രൂപ പിഴ ഈടാക്കാനും നിര്‍ദ്ദേശം മുന്നോട്ടു വച്ചിട്ടുണ്ട്. 2016 ല്‍ മാത്രം മെട്രോ സ്റ്റേഷനില്‍ നിന്നും പിടികൂടിയത് 500 ഓളം പേരെയാണ്.
Post Your Comments