ന്യൂ ഡൽഹി : റിയോ ഒളിംപിക്‌സിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച ജിംനാസ്റ്റിക് താരം ദിപ കർമാകറിന് സച്ചിൻ ടെണ്ടുൽക്കർ സമ്മാനമായി കൊടുത്ത ബിഎംഡബ്ല്യു കാർ തിരികെ നൽകി. ഹൈദരാബാദ് ബാഡ്മിന്റൺ അസോസിയേഷന്റെ നേതൃത്വത്തിൽ സച്ചിൻ സമ്മാനിച്ച കാറിന്റെ മെയിന്റനൻസ് ചിലവ് താങ്ങാൻ പറ്റാത്തതു കൊണ്ടാണ് കാർ തിരിച്ചു കൊടുക്കാൻ ദിപ തീരുമാനിച്ചത്. പകരം 25 ലക്ഷം രൂപ ഹൈദരാബാദ് ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് വി. ചാമുണ്ഡേശ്വർനാഥ് നൽകിയാതായാണ് റിപ്പോർട്ട്.
ദിപയുടെ പരിശീലകൻ ബിസ്വേശ്വർ നന്ദിയാണ് കാർ തിരികെ നൽകിയ കാര്യം സ്ഥിരീകരിച്ചത്. അഗർത്തലയിൽ റോഡ് ശോച്യാവസ്ഥയിലായതും,മെയിന്റനൻസ് ചെലവ് താങ്ങാൻ വയ്യാത്തതു കൊണ്ടും കാർ മടക്കിക്കൊടുക്കാൻ ദിപ തീരുമാനിച്ചത് നേരത്തെ വാർത്തയായിരുന്നു. ലഭിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് ഹ്യൂണ്ടായ് എലൻട്ര കാർ വാങ്ങിയ ദീപ ഒളിംപിക്‌സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ജിംനാസ്റ്റായിരുന്നു. റിയോയിൽ മികച്ച പോരാട്ടം പുറത്തെടുത്ത ദിപ നാലാം സ്ഥാനം കരസ്ഥമാക്കി.
Post Your Comments