മുംബൈ:അനുസരണയില്ലാത്ത കറങ്ങി നടന്ന സഹോദരിയെ സഹോദരൻ കൊലപ്പെടുത്തി.26കാരനായ അഖ്തര്‍ ശെയ്ഖിനെ പതിനെട്ടുകാരിയായ സഹോദരി ജമീലയെ കൊലപ്പെടുത്തിയതിനു പോലീസ് അറസ്റ് ചെയ്തു.
തയ്യല്‍ക്കാരനായ അഖ്തര്‍ സഹോദരിയുടെ പെരുമാറ്റത്തില്‍ പൊറുതിമുട്ടിയിരുന്നു. അനുസരണയില്ലാത്ത പാതിരാത്രിയിലും മറ്റും കറങ്ങി നടന്ന സഹോദരിയെ കുറിച്ച് അയൽവാസികൾ കൂടി പരാതി പറഞ്ഞതോടെ സഹോദരന്റെ സമനില തെറ്റി.
വ്യാഴാഴ്ച വൈകിട്ട് പുറത്തുപോയ ജമീല വെള്ളിയാഴ്ച രാവിലെയാണ് വീട്ടിലെത്തിയത്. അഖ്തര്‍ ഇതിനെ ചോദ്യം ചെയ്തതതാണ് കൊലപാതകത്തില്‍ കലാശിച്ചത്.ബാന്ദ്രയിലെ വീര്‍ ദത്ത നഗറിലെ കുടിലിലാണ് കൊല നടന്നത്. വാക്കേറ്റത്തിനിടയില്‍ ജമീലയെ അഖ്തര്‍ പിടിച്ച് തള്ളി. തല ഭിത്തിയിലിടിച്ച് വീണ ജമീലയെ അഖ്തര്‍ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.മാതാവ് വീട്ടുജോലി ചെയ്തും സഹോദരൻ തുന്നൽ പണികൾ ചെയ്തുമാണ് കുടുംബം പുലർത്തിയിരുന്നത്.
Post Your Comments