ന്യൂ ഡൽഹി : നോട്ട് നിരോധനത്തിന്റെ ഭാഗമായി ബാങ്കുകളിൽ പണം പിൻവലിക്കൽ പരിധി ഉയർത്താൻ സാധ്യത . ജനുവരി മുതൽ ആയിരിക്കും ഇളവ് പ്രാബല്യത്തിൽ വരുക. ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമാക്കാനാകാത്തതിനാൽ നിയന്ത്രണം പൂര്‍ണമായും പിന്‍വലിക്കാന്‍ സാധിക്കില്ല. ഇതിനാലാണ് ബാങ്കിൽ നിന്നും പണം പിൻവലിക്കൽ പരിധി ഉയർത്താൻ റിസര്‍വ് ബാങ്ക്. ആലോചിക്കുന്നത്.
നിലവിലെ എടിഎമ്മുകളിൽ നിന്ന് പ്രതിദിനം 2,500 രൂപയിൽ നിന്ന് 4000 രൂപയും അക്കൗണ്ടില്‍ നിന്ന് ആഴ്ചയില്‍ പരമാവധി 24,000 രൂപയിൽ നിന്ന് 40,000വുമായി ഉയർത്തുമെന്നും,ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് സര്‍ക്കാരിനോട് അഭിപ്രായം തേടിയെന്നുമാണ് സൂചന.
ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനാകില്ലെന്ന് എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകൾ അറിയിച്ചിരുന്നു. പരമാവധി നോട്ടുകള്‍ അച്ചടിക്കാനുള്ള പ്രയത്‌നത്തിലാണ് റിസര്‍വ് ബാങ്ക് പ്രസുകള്‍. കൂടുതല്‍ 500 രൂപ നോട്ടുകള്‍ എത്തിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.
ഡിസംബര്‍ 30നാണു അസാധു നോട്ടുകള്‍ ബാങ്കുകളില്‍ സ്വീകരിക്കുന്നതിനുള്ള കാലാവധി അവസാനിക്കുക .ജനുവരി മുതല്‍ നോട്ട് തിരികെയെത്തിക്കുന്നതിന്റെ രണ്ടാംഘട്ടം ആരംഭിക്കും. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
Post Your Comments