ന്യൂഡൽഹി : 2000 രൂപ നോട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വലിക്കുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം. 2020 ജനുവരി ഒന്ന് മുതല്‍ പുതിയ 1000 രൂപ നിലവില്‍ വരും. അതിനാല്‍ 2000 രൂപ റിസര്‍വ് ബാങ്ക് പിന്‍വലിക്കുകയാണെന്നുമുള്ള സന്ദേശമാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.
ഒക്ടോബര്‍ 10ന് ശേഷം 2000 രൂപ നോട്ട് മാറ്റാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കില്ല. അതിനാല്‍ എത്രയും പെട്ടന്ന് കൈവശമുള്ള 2000 രൂപ ബാങ്കില്‍ നല്‍കി മാറ്റണമെന്നും, 10 ദിവസത്തില്‍ 50,000 രൂപമാത്രമേ മാറ്റാന്‍ സാധിക്കൂ എന്നുമാണ് സന്ദേശത്തിൽ പറയുന്നത്.
Also read : പാർട്ടിവിട്ട ആംആദ്‍മി മുന്‍ എംഎല്‍എ കോൺഗ്രസിലേക്ക്
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് സത്യാവസ്ഥയുമായി ആർബിഐ രംഗത്തെത്തിയത്. സന്ദേശം വ്യാജമാണെന്നും ബാങ്ക് അത്തരത്തിലൊരു തീരുമാനം എടുത്തിട്ടില്ലെന്നും റിസര്‍വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയത്. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ ആണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.
Post Your Comments