ഡൽഹി: ആയിരം അഞ്ഞൂറ് രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ കണക്കുകൾ പുറത്ത്. ഇന്നലെ വരെ 4172 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയെന്ന് ആധായ നികുതി വകുപ്പ് റിപ്പോർട്ട് ചെയ്തു. 5000ലധികം പേര്‍ക്ക് വരുമാന സ്രോതസ് വ്യക്തമാക്കണമെന്ന് കാട്ടി നോട്ടീസ് അയച്ചു. പിടിച്ചെടുത്ത 550കോടി രൂപയില്‍ 105 കോടി രൂപ പുതിയ നോട്ടുകളാണ്. കൂടാതെ 9 കോടിരൂപയുടെ ആഭരണങ്ങളും പിടിച്ചെടുത്തു. 93 പേര്‍ക്കെതിരെ നടപടിയെടുത്തുവെന്നും അദായ നികുതി വകുപ്പ് അറിയിച്ചു.
Post Your Comments