IndiaNews

251 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍; ഇനി സ്വപ്‌നങ്ങളിൽ മാത്രം

ന്യൂഡല്‍ഹി: റിങ്ങിങ് ബെല്‍സ് കമ്പനി പ്രതിസന്ധിയില്‍. രാജ്യത്ത് വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത റിങ്ങിങ് ബെല്‍സ് കമ്പനി പൂട്ടി. കമ്പനി എംഡി മോഹിത് ഗോയലും റിങ്ങിങ് ബെല്‍ ഡയറക്ടറുമായ ഭാര്യ ധര്‍ന ഗോയലും രാജിവെച്ചു. കമ്പനിയുടെ നോയിഡായിലെ ഓഫീസ് രണ്ടാഴ്ചയായി പൂട്ടിക്കിടക്കുകയാണ്.

കമ്പനി പൂട്ടി എന്ന വാര്‍ത്ത പരന്നതോടെ ഡീലര്‍മാർ പ്രതിസന്ധിയിലായിരിക്കുകയാണ്. കുറച്ചു നാളുകളായി റിങ്ങിങ് ബെല്‍സിന്റെ വിവരമൊന്നുമില്ലെന്നും പണം കൊടുത്ത തങ്ങള്‍ പറ്റിക്കപ്പെട്ടെന്നുമാണ് ഡീലർമാർ പറയുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമെന്ന വിശദീകരണത്തോടെയാണ് ഇവര്‍ 251 രൂപയ്ക്ക് ഫോണ്‍ വില്‍ക്കുമെന്ന് പ്രഖ്യാപിച്ചത്. പക്ഷെ നോഡയിലെ ഫേസ് 3 പോലീസ് സ്‌റ്റേഷനില്‍ റിങ്ങിങ് ബെല്‍സിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിസി സെക്ഷന്‍ 420, ഐടി ആക്റ്റിലെ 66 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button