ന്യൂഡല്‍ഹി: അസാധു നോട്ടുകള്‍ കൈവശം വെച്ചാല്‍ 10,000 രൂപ പിഴ ഒടുക്കേണ്ടി വരും. 2016 അവസാനിക്കാന്‍ രണ്ട് ദിവസം കൂടി ബാക്കി നില്‍ക്കെയാണ് കേന്ദ്രമന്ത്രാലയത്തിന്റെ തീരുമാനം. 500, 1000 രൂപ നോട്ടുകള്‍ മാര്‍ച്ച് 31നു ശേഷം കൈവശം വയ്ക്കുന്നവര്‍ക്കു പിഴ ശിക്ഷ മാത്രമെ ഉണ്ടാവുകയുള്ളൂ.
ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി അസാധു കറന്‍സി റിസര്‍വ് ബാങ്ക് ശാഖകളില്‍ നിക്ഷേപിക്കുന്നവര്‍ക്കും പിഴയുണ്ടാകും.
Post Your Comments