Kerala

നോട്ടിന് ക്യൂ നില്‍ക്കാന്‍ വയ്യാത്തവരാണ് മനുഷ്യ ചങ്ങല തീര്‍ക്കാന്‍ പോകുന്നതെന്ന് കുമ്മനം

തിരുവനന്തപുരം: മനുഷ്യ ചങ്ങലയ്‌ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാനത്ത് ഇന്ന് നടക്കുന്ന സര്‍ക്കാരിന്റെ മനുഷ്യ ചങ്ങല കള്ളപ്പണ ചങ്ങലയാണെന്ന് കുമ്മനം പറഞ്ഞു. ജനദ്രോഹനയങ്ങള്‍ക്കെതിരെ സെക്രട്ടറിയേറ്റ് പടിക്കല്‍ ആരംഭിച്ച 24 മണിക്കൂര്‍ ഉപവാസ സമരത്തിനിടെ സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍.

കള്ളപ്പണക്കാര്‍ക്കാണ് ഇപ്പോള്‍ ഏറ്റവും വലിയ അസ്വസ്ഥത. അവരാണ് ഈ മനുഷ്യ ചങ്ങല പിടിക്കാന്‍ പോകുന്നതെന്നും കുമ്മനം ആരോപിച്ചു. നോട്ട് മാറ്റി വാങ്ങാന്‍ ബാങ്കിലെ ക്യൂ നില്‍ക്കാന്‍ മടിയുള്ളവരാണ് പ്രതിഷേധത്തിന്റെ പേരില്‍ മനുഷ്യ ചങ്ങല തീര്‍ക്കാന്‍ പോവുന്നതെന്നും കുമ്മനം പറഞ്ഞു. നോട്ടിന്റെ പേരില്‍ മനുഷ്യ ചങ്ങല തീര്‍ക്കുന്നവര്‍ റേഷന്‍ കടയില്‍ അരിയുണ്ടോ എന്ന് അന്വേഷിക്കാന്‍ തയ്യാറാവണം.

സംസ്ഥാനത്തെ ഏറ്റവും വലിയ പ്രശ്‌നമായി നോട്ട് നിരോധനത്തെ കാണരുതെന്നും കുമ്മനം പറയുന്നു. മുടങ്ങിയ റേഷന്‍ പുനഃസ്ഥാപിക്കുക, പിഎസ്സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, എം.എം.മണിയുടെ രാജി തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കുമ്മനത്തിന്റെ ഉപവാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button