![](/wp-content/uploads/2016/12/image34.jpg)
ഹൈദരാബാദ്: ജ്വല്ലറി ഉടമ അറസ്റ്റില്‍. വ്യാജരേഖകള്‍ ഉപയോഗിച്ച് 98 കോടിയുടെ അസാധു നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിച്ച മുസാദിലാല്‍ ജെംസ് ആന്‍ഡ് ജ്വല്ലേഴ്‌സ് ഉടമ കൈലാഷ് ചന്ദ് ഗുപ്തയെയാണ് ബുധനാഴ്ച ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ രണ്ട് മക്കള്‍, മരുമകള്‍, ഭാര്യാസഹോദരന്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
കൈലാഷ് ചന്ദ് ഗുപ്ത വ്യാജ അഡ്വാന്‍സ്ഡ് പെയ്മെന്റ് രസീത് ഉപയോഗിച്ചാണ് പണം നിക്ഷേപിച്ചത്. 3100 ഉപഭോക്താക്കളുടെ പേരുപയോഗിച്ച് 57.85 കോടിരൂപയുടെ വ്യാജ അഡ്വാന്‍സ് രസീത് ഉണ്ടാക്കിയെന്നാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.ഗുപ്തയുടെ തന്നെ മറ്റൊരു സ്ഥാപനത്തിന്റെ പേരുപയോഗിച്ച് 40 കോടിയോളം രൂപയുടെ വ്യാജ അഡ്വാന്‍സ്ഡ് റസീപ്റ്റും ഉണ്ടാക്കിയിരുന്നു.ഗുപ്ത നവംബര്‍ 8 മുതലുള്ള വ്യാജ രസീതാണ് സംഘടിപ്പിച്ചത്. ഇതോടെ കൈവശമുണ്ടായിരുന്ന കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ഗുപ്ത നടത്തിയ നീക്കമാണ് പൊളിഞ്ഞത്. നിരവധി ബിസിനസ് സംരഭങ്ങളും മൂന്ന് ജ്വല്ലറികളുമാണ് ഗുപ്തയുടെ പേരിലുള്ളത്.
Post Your Comments