ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തിരുന്ന പഴയഫോട്ടോസ് സുഹൃത്തുക്കൾ കുത്തിപ്പൊക്കുന്നത് പലർക്കും അരോചകമായ ഒരു കാര്യമാണ്. ആരെങ്കിലും ഒരാൾ നമ്മുടെ പ്രോഫൈലുകളിലെ പഴയ ചിത്രങ്ങള്‍ക്ക് അടിയില്‍ കമന്‍റ് ഇടുന്നതോടെ ചിത്രങ്ങൾ ന്യൂസ് ഫീഡിലേക്ക് എത്തും.
ബോധപൂർവം നടത്തുന്ന കുത്തിപൊക്കലുകളിൽ നിന്ന് രക്ഷപെടാനായി താൽക്കാലികമായി ഒരു മാർഗം സ്വീകരിക്കാവുന്നതാണ്. പ്രോഫൈലിലെ ഫോട്ടോ സെക്ഷനില്‍ ആൽബങ്ങൾ എടുക്കണം. ഇതില്‍ മോശം എന്ന് നിങ്ങള്‍ക്ക് തോന്നുന്ന ആല്‍ബമോ ചിത്രങ്ങളോ അല്ലെങ്കില്‍ നിങ്ങളുടെ അടുത്തുള്ളവര്‍ക്കോ കാണാന്‍ പറ്റുന്ന രീതിയില്‍ ക്രമീകരിക്കണം. ഇതിലൂടെ പലപ്പോഴും സൗന്ദര്യം ഒന്നും നോക്കാതെ കൗതുകത്തോടെ ഇട്ട ഫോട്ടോകൾ കൂട്ടുകാർ കുത്തിപ്പൊക്കുന്നതിൽ നിന്നും രക്ഷപെടാം.
Post Your Comments