KeralaNews

സിപിഎം നടത്തുന്നത് കിമ്പളം കിട്ടാത്തവരുടെ മനുഷ്യച്ചങ്ങല: സി.കെ ജാനു

തിരുവനന്തപുരം: ഭൂമാഫിയയുടെ കിമ്പളം കിട്ടാത്തവരുടെ ചങ്ങലയാണ് സിപിഎം നടത്തുന്നതെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ അദ്ധ്യക്ഷ സി കെ ജാനു. രാജ്യത്ത് നോട്ട് ക്ഷാമമുള്ളതായി പരാതി പറയുന്നത് കള്ളപ്പണക്കാർ മാത്രമാണെന്നും പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയത്തിന്‍റെ കാലം കഴിഞ്ഞെന്ന് ഇടത് പക്ഷത്തിന് മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.

രാജ്യത്തെ ഒട്ടുമിക്ക പ്രധാനമന്ത്രിമാരും ബിനാമിപ്പണി എടുക്കുന്നവരായിരുന്നു. എന്നാൽ ഇപ്പോൾ നട്ടെല്ലുള്ള ഒരു ഭരണാധികാരിയെ ആണ് ലഭിച്ചിരിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇടത് പക്ഷ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി നൽകണമെന്നും ജാനു കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button