കോട്ടയം: സര്‍ക്കാരിന്റെ മനുഷ്യച്ചങ്ങലയ്‌ക്കെതിരെ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍. സര്‍ക്കാര്‍ സംവിധാനവും തൊഴിലുറപ്പ് പദ്ധതിയും ദുരുപയോഗപ്പെടുത്തിയാണ് സര്‍ക്കാര്‍ മനുഷ്യച്ചങ്ങല തീര്‍ത്തതെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.
സിപിഎം അനുകൂല സംഘടനാ പ്രവര്‍ത്തകര്‍ ഏതാനും ദിവസമായി സര്‍ക്കാര്‍ ഓഫിസുകളില്‍ എത്താതെ മനുഷ്യചങ്ങലയ്ക്ക് ആളെ കൂട്ടുന്ന പ്രവര്‍ത്തനം നടത്തുകയായിരുന്നു. ചില പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതി അംഗങ്ങളെ മാസ്റ്റര്‍ റോളില്‍ ഒപ്പിടുവിച്ച ശേഷം ചങ്ങല പിടിക്കാന്‍വേണ്ടി വാഹനങ്ങളില്‍ കൊണ്ടുപോയതായും മുരളീധരന്‍ ആരോപിച്ചു.
മറ്റുചില പഞ്ചായത്തുകളില്‍ അടുത്ത ദിവസം ഒപ്പിടാന്‍ അവസരം നല്‍കാമെന്ന് ഉറപ്പു കൊടുത്തിട്ടാണ് അംഗങ്ങളെ മനുഷ്യച്ചങ്ങല പിടിക്കാനായി കൊണ്ടുപോയത്. പൊതുഖജനാവിലെ പണം പാര്‍ട്ടി പരിപാടിക്കുവേണ്ടി ദുരുപയോഗം ചെയ്തുവെന്നും മുരളീധരന്‍ വ്യക്തമാക്കി.
Post Your Comments