India

ജയലളിതയുടെ കുഴിമാടം സന്ദര്‍ശിച്ച യുവതിയ്ക്ക് ഷോക്കേറ്റു: കുഴിമാടത്തിലേക്ക് ജനപ്രവാഹം

ചെന്നൈ•അന്തരിച്ച മുന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജെ.ജയലളിതയുടെ കുഴിമാടം സന്ദര്‍ശിച്ച യുവതിയ്ക്ക് വൈദ്യുതാഘാതമേറ്റു. കുഴിമാടത്തിന് സമീപം കിടന്ന വൈദ്യുത പ്രവാഹമുള്ള വയറില്‍ ചവിട്ടിയാണ് 32 കാരിയായ ഗുണ സുന്ദരിയ്ക്ക് ഷോക്കേറ്റത്.

ഞായറാഴ്ച രാത്രിയാണ് സംഭവം. കുടുംബാംഗങ്ങളോടോപ്പമാണ് വ്യാസര്‍പാടി കണ്ണിഗ പുരം സ്വദേശിനിയായ യുവതി ചെന്നൈ മറീന ബീച്ചിലെത്തിയത്. ജയലളിതയുടെ ശവകുടീരത്തിന് പുറമേ എം.ജി.ആറിന്റെ ശവകുടീരവും ഇവര്‍ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിന് ശേഷം തിരികെ പോകാന്‍ തുടങ്ങുമ്പോഴാണ് സുന്ദരി വയറില്‍ ചവിട്ടിയത്. വൈദ്യുതാഘാതത്തെത്തുടര്‍ന്ന് നിലത്ത് വീണ സുന്ദരിയുടെ കൈകാലുകള്‍ക്ക് ചെറിയ പരിക്കേറ്റു. ഇവരെ ഉടന്‍തന്നെ സമീപത്തെ രാജീവ്‌ ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

സംഭവത്തെത്തുടര്‍ന്ന് ജയലളിതയുടെ കുഴമാടം സന്ദര്‍ശിക്കാന്‍ സാധാരണയിലും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button