Latest NewsNewsIndia

കൂടുതല്‍ സമയവും ഫോണില്‍: ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച്‌ കൊല്ലാന്‍ ശ്രമം, ഭാര്യ ഒളിവില്‍

തലയിലും ശരീരത്തിലും സാരമായ പരിക്കേറ്റിട്ടുണ്ട്.

ലഖ്‌നൗ: ഫോണില്‍ സമയം കൂടുതല്‍ ചെലവഴിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്താൻ ശ്രമം. ഉത്തര്‍പ്രദേശിലാണ് സംഭവം. 33 കാരിയായ യുവതി ഭര്‍ത്താവിനെ മയക്കി കട്ടിലില്‍ കിടത്തി മര്‍ദിച്ചവശനാക്കിയ ശേഷം ഷോക്കടിപ്പിക്കുകയായിരുന്നു. ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ച 14 വയസുള്ള മകനും മര്‍ദനമേറ്റു.

read also: നടി ആശാ ശരത്തുമായി ഒരു വിധത്തിലുള്ള ബിസിനസ് പാർട്‌ണർഷിപ്പുമില്ല: വിശദീകരണവുമായി സ്പൈസസ് പ്രൊഡ്യൂസർ

പരിക്ക് പറ്റിയ ഭര്‍ത്താവ് പ്രദീപ് സിംഗ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഭാര്യ ബേബി യാദവ് ഒളിവിലാണ്. 2007ലാണ് ഇരുവരും വിവാഹിതരായത്. എല്ലാ ദിവസവും ഭാര്യ ആരോടെങ്കിലും മൊബൈല്‍ ഫോണില്‍ സംസാരിക്കും. അതിനെ എതിര്‍ത്തതാണ് കൊലപാതക ശ്രമത്തിനു പിന്നിൽ. തലയിലും ശരീരത്തിലും സാരമായ പരിക്കേറ്റിട്ടുണ്ട്. മയക്കി കിടത്തി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ മൊഴി. യുവതിക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button