KeralaNews

കേരള അഡ്മിനിസ്‌ട്രേറ്റ് സര്‍വീസ് വരുന്നു

തിരുവനന്തപുരം: കേരള സെക്രട്ടറിയേറ്റിലെ മുപ്പതോളം വകുപ്പുകളില്‍ കേരള അഡ്മിനിസ്‌ട്രേറ്റ് സര്‍വീസ് നടപ്പിലാക്കാന്‍ തീരുമാനം. പൊതുഭരണ വകുപ്പ്, ധനകാര്യ വകുപ്പ് തുടങ്ങി മുപ്പത് വകുപ്പുകളിലാണ് കേരള അഡ്മിനിസ്‌ട്രേറ്റ് സര്‍വീസ് നടപ്പിലാക്കാൻ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു കേരള അഡ്മിനിസ്‌ട്രേറ്റ് സര്‍വീസ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരള അഡ്മിനിസ്‌ട്രേറ്റ് സര്‍വീസ് നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പ്രതിഷേധത്തെതുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button