തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് യാഥാര്‍ത്ഥ്യമായി. സ്‌പെഷ്യല്‍ റൂള്‍ മന്ത്രിസഭയാണ് കെഎഎസിന് അംഗീകാരം നല്‍കിയത്. മൂന്നു സ്ട്രീമുകളിലും സംവരണം നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
പൊതുവിഭാഗം, സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളവര്‍, സീനിയര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നീ മൂന്നു വിഭാഗത്തില്‍ നിന്നുമാണ് ഇപ്പോള്‍ കെഎഎസിന് നിയമനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ പൊതു വിഭാഗത്തിലൂടെ എല്ലാ ബിരുദധാരികള്‍ക്കും നേരിട്ട് അപേക്ഷിക്കാം. കുറഞ്ഞ പ്രായം 32 വയസ്സാണ് ഇപ്പോള്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്.
കേരള സര്‍ക്കാര്‍ സര്‍വീസില്‍ രൂപീകൃതമാകുന്ന പുതിയ കേഡര്‍ ആണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്. ഇപ്പോള്‍ പിഎസ്സി നിയമനം നടത്തുന്നത് കേരള സബോര്‍ഡിനേറ്റ് സര്‍വീസിലെ നിയമനങ്ങള്‍ക്കാണ്. ഇന്ത്യന്‍ സിവില്‍ സര്‍വീസിലെ നിയമനം യുപിഎസ്സിയാണ് നടത്തുന്നത്. സ്റ്റേറ്റ് സിവില്‍ സര്‍വീസ് എന്ന കേഡര്‍ കേരളത്തില്‍ നിലവില്‍ വരുത്തുന്ന കെഎഎസ് വന്‍ മാറ്റമാണ് ഭരണരംഗത്ത് സൃഷ്ടിക്കാന്‍ പോകുന്നത്.
Post Your Comments