![currency seized](/wp-content/uploads/2016/12/55649786.jpg)
ന്യൂഡല്‍ഹി• അസാധുവാക്കിയ 15.4 ലക്ഷം കോടി രൂപയുടെ 500, 1000 നോട്ടുകളില്‍ 14 ലക്ഷം കോടി നോട്ടുകളും ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടതായി കണക്കുകള്‍. കള്ളപ്പണക്കാര്‍ കൈവശം വച്ചിരിക്കുന്ന മൂന്ന് ലക്ഷം കോടി രൂപ തിരിച്ചെത്തിലെന്ന സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുന്നതാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിവരങ്ങള്‍. നവംബര്‍ 8ന് നോട്ട് നിരോധനം നടപ്പാക്കുമ്പോള്‍ 15.4 ലക്ഷം കോടിയുടെ 1000, 500 നോട്ടുകള്‍ പ്രചാരത്തിലുണ്ടായിരുന്നു.
അതേസമയം, പുറത്തുവന്ന കണക്കുകള്‍ ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രതികരിച്ചു.
Post Your Comments