ന്യൂഡല്‍ഹി; താൻ ദലിത് വിഭാഗത്തില്‍പ്പെട്ട ആളായതു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ തന്നെ വേട്ടയാടുന്നതായി ബിഎസ് പി നേതാവ് മായാവതിയുടെ മറുപടി.നോട്ടു അസാധുവാക്കിയതിനു ശേഷം മായാവതിയുടെയും സഹോദരന്റെയും അക്കൗണ്ടിലേക്ക് കണക്കിൽ പെടാത്ത പണം കണ്ടെത്തിയതിനോട് പ്രതികരിക്കുകയായിരുന്നു അവർ.
എന്നാൽ ഉത്തർപ്രദേശിൽ ദലിതുകൾ അധികാരത്തിൽ വരുന്നത് തടയാനായി കേന്ദ്രം അധികാരം ഉപയോഗിച്ച് തന്നെ വേട്ടയാകുകയാണെന്നാണ് മായാവതിയുടെ പരാതി. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് തനിക്കെതിരെയുളള കേന്ദ്രസര്‍ക്കാര്‍ നീക്കമെന്നും തന്റെയും സഹോദരന്റെയും അക്കൗണ്ടുകളിൽ കള്ളപ്പണം ഇല്ലെന്നും അവർ പറഞ്ഞു.
‘ബിഎസ് പിയുടെ അക്കൗണ്ടിലെ പണത്തിനു കൃത്യമായി കണക്കുണ്ട് , ബിജെപി ശ്രമിക്കുന്നത് കോൺഗ്രസിനെയും സമാജ് വാദി പാർട്ടിയെയും ഒന്നിപ്പിച്ചു യു പിയിൽ അവരെ അധികാരത്തിലേറ്റാനാണ്. ദലിതുകള്‍ അധികാരത്തിലെത്തുന്നത് തടയാന്‍ ആണ് ബിജെപിയുടെ ശ്രമം.’ അവർ പറഞ്ഞു. എന്നാൽ നോട്ടു നിരോധനത്തിന് ശേഷംബി എസ് പിയുടെ അക്കൗണ്ടിൽ 104 കോടി രൂപയുടെയും മായാവതിയുടെ സഹോദരന്‍ ആനന്ദ് കുമാറിന്റെ അക്കൗണ്ടില്‍ ഒന്നേമുക്കാല്‍ കോടി രൂപയുടെയും നിക്ഷേപം വന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments