
തിരുവനന്തപുരം:യെമനില്‍ നിന്ന് ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയ ഫാ. ടോം ഉഴുന്നാലിന്‍റെ പുതിയ വീഡിയോ പുറത്ത്. തനിക്കു വേണ്ടി പോപ്പ് ഫ്രാൻസിസ് കാര്യമായൊന്നും ചെയ്തില്ല.ഞാനൊരു യൂറോപ്യൻ ആയിരുന്നുവെങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു.താനൊരു ഇന്ത്യക്കാരൻ ആയതുകൊണ്ടാണ് തനിക്കു ഈ ഗതി വന്നതെന്നും അതിൽ തനിക്കു നിരാശ ഉണ്ടെന്നും ഫാദർ ടോം പറയുന്നു.തന്റെ ആരോഗ്യം പോലും വളരെ മോശമാണ് എന്നും വളരെ സങ്കടത്തോടെ പുരോഹിതൻ പറയുന്നുണ്ട്.
തട്ടിക്കൊണ്ടു പോയി മാസങ്ങള്‍ പിന്നിട്ടിട്ടും തന്റെ മോചനത്തിനായി അധികാരികള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഉഴുന്നാലില്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു.പ്രധാനമന്ത്രി,രാഷ്ട്രപതി,സഭ, ഫ്രാന്‍സിസ് മാര്‍പ്പാപ്പ തുടങ്ങിയവർ ഇടപെടണമെന്നും അഭ്യർത്ഥിക്കുന്നുണ്ട്.ഈ വര്‍ഷം മാര്‍ച്ച് 4ന് ആണ് ഫാ. ടോമിനെ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടുവെന്ന് പറയുന്പോഴും അതെല്ലാം മാദ്ധ്യമ വാര്‍ത്തകള്‍ മാത്രമായി ഒതുങ്ങുകയാണെന്നും അദ്ദേഹം പറയുന്നു.
കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ പോപ്പ് ഫ്രാന്‍സിസിന്‍റെ ഭാഗത്ത് നിന്നു പോലും കൃത്യമായ ഇടപെടല്‍ ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഫ്രഞ്ച് പത്രപ്രവര്‍ത്തക നോറാനെ ഫ്രഞ്ച് സര്‍ക്കാരും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് മോചിപ്പിച്ചു. പക്ഷെ താനൊരു ഇന്ത്യക്കാരൻ ആയതിനാൽ തനിക്കു ആ പരിഗണന പോലും ഇല്ല.താനൊരു യൂറോപ്യന്‍ ആയിരുന്നെങ്കില്‍ ഇതിനകം തന്‍റെ മോചനം സാധ്യമാകുമായിരുന്നെന്നും ഫാ. ടോം വിഷമത്തോടെ പറയുന്നു. വീഡിയോ :
Post Your Comments