മുംബൈ• മഹാരാഷ്ട്രയിലെ താനെയില്‍ മണപ്പുറം ഫിനാന്‍സ് ശാഖയില്‍ വന്‍ കവര്‍ച്ച. ഉല്ലാസ് നഗര്‍ ശാഖയിലാണ് കവര്‍ച്ച നടന്നത്. ഇവിടെ നിന്നും ഒന്‍പത് കോടിയോളം വിലമതിക്കുന്ന 32 കിലോഗ്രാം സ്വര്‍ണമാണ് കവര്‍ച്ച ചെയ്തിരിക്കുന്നത്.
ചുമര് കുത്തിത്തുറന്നായിരുന്നു മോഷണം. രാവിലെ ജീവനക്കാരെത്തി ഓഫീസ് തുറന്നപ്പോഴാണ് കവര്‍ച്ച മനസിലാക്കുന്നത്. സംഭവ ശേഷം കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനെ കാണാതായിട്ടുണ്ട്. ഇയാളും മോഷണത്തില്‍ പങ്കാളിയാണെന്ന് പോലീസ് സംശയിക്കുന്നു. ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments