ഗുരുഗ്രാം: മണപ്പുറം ഫിനാൻസിന്റെ ഗുരുഗ്രാമം ശാഖയിൽ മോഷണം നടത്തിയത് സ്ഥിരം കുറ്റവാളികളല്ലെന്ന് റിപ്പോർട്ട്. ഇവരിൽ എല്ലാവരും ബിരുദധാരികളും തൊഴിൽരഹിതരുമാണെന്ന് പോലീസ് അറിയിച്ചു. ഫെബ്രുവരി 9 നാണ് 9 കോടി വിലമതിക്കുന്ന 32 കിലോ സ്വർണ്ണം മോഷണം പോയത്. കവർച്ച നടന്ന് 48 മണിക്കൂറിനുളളിൽ നാലു പേരെ ഗുർഗാവ്, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
കവർച്ച ചെയ്ത സ്വർണ്ണത്തിൽ 30 കിലോ ഇവരിൽ നിന്ന് പിടിച്ചെടുത്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഈ യുവാക്കളെ കവർച്ചയ്ക്കു പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ ഇവർ മുഖം മറച്ചിരുന്നില്ല.ഇതാണ് മോഷ്ടാക്കളെ പെട്ടെന്ന് പിടി കൂടാൻ പോലീസിനെ സഹായിച്ചത്.
Post Your Comments