തൃശൂർ ; മണപ്പുറം ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന ആംബുലൻസ് സർവീസിന് കഴുത്തറപ്പൻ ചാർജ് ഈടാക്കുന്നതായി പരാതി. വലപ്പാട് നിന്നും കൊച്ചി അസ്റ്റർ മെഡിസിറ്റിയിലേക്കുള്ള നാൽപ്പത്തിയാറു കിലോമീറ്റർ ദൂരത്തിന് 4950 രൂപയാണ് മണപ്പുറം ഫൌണ്ടേഷൻ ആംബുലൻസ് സർവീസ് ഈടാക്കിയത്.
നിർധനരായ സാധാരണ ജനങ്ങളെ ഈ വിധത്തിൽ പിഴിയുന്ന നടപടിക്കെതിരെ ജനങ്ങൾ വമ്പിച്ച പ്രതിഷേധ പരിപാടിക്ക് ഒരുങ്ങുന്നു. ഒരു ആബുലൻസിന് ശരാശരി 25 രൂപയാണ് കിലോമീറ്ററിന് എന്നിരിക്കേ ജീവകാരുണ്യ സംഘടനയുടെ പേരിൽ ഓടുന്ന ആബുലൻസാണ് കിലോമീറ്ററിന് 75 രൂപ വീതം ഇടാക്കിയിരിക്കുന്നത്.
ഇതിന്റെ ബിൽ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനാൽ കനത്ത രോഷമാണ് നാനാ ഭാഗത്തു നിന്നും ഉയരുന്നത്. മണപ്പുറത്തിന്റെ ആമ്പുലൻസ് സർവീസിന്റെ ലൈസൻസ് എടുത്തുകളഞ്ഞു നിയമ നടപടി സ്വീകരിക്കണമെന്ന് ഏവരും ആവശ്യപ്പെടുന്നു .
Post Your Comments